HOME
SUBSCRIPTION
SHOPPING
PHOTO GALLERY
VIDEOS
MUSIC DOWNLOADS
MY MANORAMA
BLOG
CHAT
MAIL
» Make Us Your Home Page
SEARCH
WEB
MANORAMA
REGISTER NOW
BLOG HOME
MY HOME
RSS POSTS
PHOTO POST
SCRAP POSTING
FORUM
MANORAMAONLINE CONTENTS
LOG IN
മനശ്ശാന്തിയും ജീവിതവിജയവും
03 November, 2011
ആരോഗ്യത്തിന് ചിലമാര്‍ഗങ്ങള്‍
രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. നമ്മുടെ തെറ്റായ ജീവിത ശൈലിയാണ് രോഗം വരുത്തി വയ്ക്കുന്നത്.
ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ തന്നെ മിക്കവാറും ആരോഗ്യം ലഭിക്കും. പലരും ഭക്ഷണം കഴിക്കുന്നത് രുചി മാത്രം നോക്കിയാണ്. ആരോഗ്യത്തിനു ദൂഷ്യമാണെങ്കിലും രുചിയുണ്ടെങ്കില്‍ കഴിക്കുക എന്നതാണ് രീതി.
അതിനു പകരം ആരോഗ്യത്തിനു ഗുണം ചെയ്യുന്ന ഭക്ഷണം കൂടുതല്‍ കഴിക്കുകയും ദൂഷ്യം ചെയ്യുന്നവ ഒഴിവാക്കുകയോ അല്ലെങ്കില്‍ കുറയ്ക്കുകയോ ചെയ്യണം.
പഴങ്ങളും പച്ചക്കറികളും ദിവസവും കഴിക്കുക എന്നതാണ് ആരോഗ്യത്തിനു വേണ്ടത്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും പരമാവധി കുറയ്ക്കുക.
ദഹനം ശരിയാവാനും വിസര്‍ജനം ശരിയാവാനും നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടതാവശ്യമാണ്.
വെള്ളവും ധാരാളമായി കുടിക്കണം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുഖമമായി നടക്കാന്‍ ശരീരത്തില്‍ ആവശ്യത്തിനു വെള്ളം ഉണ്ടായിരിക്കണം.
വ്യായാമവും ശീലമാക്കുക. നടത്തം നല്ല ഒരു വ്യായാമമാണ്. ദിവസവും അര മണിക്കൂര്‍, വേഗത്തില്‍ നടന്നാല്‍ നല്ലൊരു വ്യായാമമായി. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നവര്‍ തീര്‍ച്ചയായും ഏതെങ്കിലും വ്യായാമം ചെയ്യേണ്ടതാണ്.
ശരീരത്തിനു ആരോഗ്യം ലഭിക്കാന്‍ മാത്രമല്ല, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു. രാവിലെതന്നെ അര മണിക്കൂര്‍, വേഗത്തില്‍ നടക്കുകയാണെങ്കില്‍ ദിവസം മുഴുവന്‍ നല്ല ഉന്മേഷവും തൊഴില്‍ ചെയ്യാനുള്ള ഊര്‍ജവും ഉണ്ടാവും. രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും മലവിസര്‍ജനം സുഗമമായി നടക്കാനും ഇതു സഹായിക്കുന്നു.
നടക്കുന്നത് വഴി ലഭിക്കുന്ന ഊര്‍ജവും ആരോഗ്യവും എല്ലാമായി നോക്കുമ്പോള്‍ നടത്തത്തിനു വേണ്ടി മാറ്റി വയ്ക്കുന്ന അര മണിക്കൂര്‍ ഒരു നഷ്ടമേയല്ല.
ദിവസവും കുറച്ച് സമയം ഏന്തെങ്കിലും വിനോദത്തില്‍ ഏര്‍പ്പെടുന്നതും ആരോഗ്യം വര്‍ദ്ധിക്കാന്‍ സഹായിക്കും.
Posted By
sureshkaretta
07:36 hrs
Comments(0)
Are you sure you want to delete the post?
OK
Cancel
01 June, 2011
വിശ്രമം സമ്മര്‍ദ്ദം ഇല്ലാതാക്കും.
എപ്പോഴും തിരക്കു പിടിച്ച് ജോലികള്‍ ചെയ്യാതെ ഇടയ്ക്ക് വിശ്രമിക്കാനും സമയം കണ്ടെത്തണം. ദിവസത്തില്‍ കുറച്ച് സമയമെങ്കിലും വിശ്രമം ഉണ്ടെങ്കില്‍ മാത്രമെ മനസ്സ് ശാന്തമാവുകയുള്ളൂ. ജോലി ചെയ്യാതിരുന്നതു കൊണ്ട് മാത്രം വിശ്രമമാവുന്നില്ല. മനസ്സും ശാന്തമാവണം.
വെറുതെയിരിക്കുമ്പോഴും ജോലിയെക്കുറിച്ചോ അല്ലെങ്കില്‍ ഭാവിയില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചോ നാം ചിന്തിക്കുന്നുണ്ടെങ്കില്‍ യഥാര്‍ത്ഥ വിശ്രമം ലഭിക്കില്ല. മനസ്സിന്റെ ശാന്തിയാണ് പ്രധാനം. ഇതു ലഭിക്കണമെങ്കില്‍ എന്തെങ്കിലും വിനോദത്തില്‍ ഏര്‍പ്പെടണം . ഇഷ്ടമുള്ള എന്തു വിനോദവുമാകാം. പക്ഷെ മനസ്സ് പൂര്‍ണമായും അതില്‍ തന്നെയായിരിക്കണം.
ടീവി കാണല്‍, പാട്ട് കേള്‍ക്കല്‍ എന്നിവയൊക്കെയാകാം. പക്ഷെ അതിനേക്കാള്‍ കൂടുതല്‍ നല്ലത് ക്രിയാത്മകമായ എന്തെങ്കിലും വിനോദമാണ്. ഉദാഹരണത്തിന് പൂന്തോട്ടം നന്നാക്കുക, ചിത്രം വരയ്ക്കുക, എഴുതുക തുടങ്ങിയവ. ഏത് വിനോദമായാലും അത് മനസ്സുകൊണ്ട് വളരെ ഇഷ്ടപ്പെടുന്നതായിരിക്കണം. ദിവസം അര മണിക്കൂറെങ്കിലും വിശ്രമത്തിന് വേണ്ടി മാറ്റിവയ്ക്കുക. അതുപോലെ അഴ്ചയില്‍ ഒരു ദിവസം മാറ്റിവയ്ക്കുക.
കൊല്ലത്തില്‍ ഒരിക്കലെങ്കിലും ഒരു വിനോദയാത്ര, കുടുമ്പ സമേതമോ അല്ലെങ്കില്‍ സുഹൃത്തുക്കളുടെ കൂടെയോ പോവുക. ശരിയായ വിശ്രമം ഉണ്ടായാല്‍ ജോലി ചെയ്യുമ്പോള്‍ നല്ല ഉന്മേഷവും ഉത്സാഹവും ലഭിക്കും.
Posted By
sureshkaretta
12:13 hrs
Comments(0)
Are you sure you want to delete the post?
OK
Cancel
16 May, 2011
പ്രശ്നങ്ങളോടുള്ള മനോഭാവം മാറ്റുക
എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് നമുക്ക് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്. എന്നാല്‍ ഒരേ പ്രശ്നം എല്ലാവര്ക്കും ഒരുപോലെ സമ്മര്‍ദ്ദം ഉണ്ടക്കുന്നില്ല.
ചിലര്‍ക്ക് പ്രശ്നമായി തോന്നുന്ന കാര്യം മറ്റൊരാള്‍ക്ക് പ്രശ്നമായി തോന്നണമെന്നില്ല. നാം ശീലിച്ച കാര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും സംഭവിക്കുമ്പോഴോ, അതുപോലെ ഒരു പ്രശ്നത്തെ നേരിടേണ്ടി വരുമെന്ന് തോന്നുമ്പോഴോ ആണ് സമ്മര്‍ദ്ദം ഉണ്ടാകുന്നത്.
ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ചെയ്യുന്നത് പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുക എന്നതാണ്. യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങളെ നേരിടുകയാണ് വേണ്ടത്. പ്രശ്നങ്ങളോടുള്ള സമീപനം മാറ്റിയാല്‍ സമ്മര്‍ദ്ദം ഒഴിവാകും. ഒരു പ്രശ്നം നേരിടന്‍ നമുക്ക് സാധിക്കില്ല എന്ന് വിചാരിക്കുമ്പോഴാണ് സമ്മര്‍ദ്ദം ഉണ്ടാകുന്നത്.
എന്നാല്‍ പ്രശ്നം നേരിടാന്‍ എനിക്ക് കഴിവുണ്ട് എന്നു വിചാരിച്ചാല്‍ സമ്മര്‍ദ്ദം കുറയും. ഉദാഹരണത്തിന് ഒരാളോട് പണം ചോദിക്കാന്‍ പോകുമ്പോള്‍ അയാള്‍ പണം തന്നില്ലെങ്കില്‍ അത് എനിക്ക് പ്രശ്നമാണ് അല്ലെങ്കില്‍ അപമാനമാണ് എന്നു ചിന്തിച്ചാല്‍ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടും.
അതിനുപകരം പണം തന്നില്ലെങ്കിലും എനിക്ക് ഒരു പ്രശ്നവുമില്ല, മറ്റൊരാളോടു ചോദിക്കാം എന്നു കരുതിയാല്‍ സമ്മര്‍ദ്ദമുണ്ടാവില്ല. എന്തു പ്രശ്നത്തെ നേരിടേണ്ടി വരുമ്പോഴും അതു നേരിടാന്‍ തനിക്ക് കഴിവുണ്ടെന്നും ഒരു പക്ഷെ വിജയിച്ചില്ലെങ്കില്‍ തന്നെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെനും കരുതിയാല്‍ സമ്മര്‍ദ്ദം ഒഴിവാകും. എപ്പോഴും ശുഭ പ്രതീക്ഷ വയ്ക്കുക.
Posted By
sureshkaretta
07:47 hrs
Comments(0)
Are you sure you want to delete the post?
OK
Cancel
06 May, 2011
നല്ല അനുഭവങ്ങള്‍ ഓര്‍മിക്കുക
മനസ്സിന് സമാധാനം കിട്ടാന്‍ ദുഃഖകരമായ അനുഭവങ്ങള്‍ ഓര്‍ക്കാതിരുന്നാല്‍ മാത്രം പോര, നല്ല അനുഭവങ്ങള്‍ ഓര്‍ത്തിരിക്കുകയും ചെയ്യണം.
എല്ലാവരുടെ ജീവിതത്തിലും നല്ല അനുഭവങ്ങള്‍ ഉണ്ടായിരിക്കും. മറ്റുള്ളവര്‍ നമ്മെ പുകഴ്തിയ സന്ദര്‍ഭങ്ങള്‍, മറ്റുള്ളവരുടെ ഒപ്പം ചിരിച്ച് കളിച്ച് നടന്ന അനുഭവങ്ങള്‍ എന്നിങ്ങനെ നമ്മെ വളരെ ഏറെ സന്തോഷിപ്പിച്ച അനുഭവങ്ങള്‍ ധാരാളമുണ്ടാവും.
നമുക്ക് ദുഃഖമുണ്ടാവുമ്പോള്‍ ഇത്തരം നല്ല അനുഭവങ്ങളെക്കുറിച്ച് ഓര്‍ത്തിരുന്നാല്‍ നമ്മുടെ ദുഃഖം പെട്ടെന്ന് ഇല്ലാതാകും.
മനസ്സിന് ഉന്മേഷം നല്‍കാനും, ആത്മവിശ്വസം വര്‍ദ്ധിപ്പിക്കാനും ഇത്തരം ഓര്‍മിക്കല്‍ സഹായിക്കും. ആത്മവിശ്വാസം കുറഞ്ഞവര്‍ തന്റെ ജീവിതത്തിലെ നല്ല അനുഭവങ്ങള്‍ ഇടയ്കിടക്ക് ഓര്‍മിക്കുന്നത് ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
Posted By
sureshkaretta
15:48 hrs
Comments(0)
Are you sure you want to delete the post?
OK
Cancel
28 March, 2011
ദുരനുഭവങ്ങള്‍ ഓര്‍ക്കാതിരിക്കുക
കഴിഞ്ഞ കാല ദുരനുഭവങ്ങള്‍ ചിലര്‍ എപ്പോഴും ഓര്‍ത്ത് കൊണ്ടിരിക്കുന്നു. ഇത് കാരണം അവര്‍ക്ക് മനഃസമാധാനം കിട്ടാറില്ല. കഴിഞ്ഞ കാലത്തെ ദുരനുഭവങ്ങള്‍ മറക്കാന്‍ ഇങ്ങനെയുള്ളവര്‍ ആഗ്രഹിക്കും. പക്ഷെ സാധിക്കില്ല.
മറക്കാന്‍ കഴിയുന്നില്ല എന്നാണ് ഇവര്‍ പറയുക. എന്തു കൊണ്ടാണ് മറക്കാന്‍ സധിക്കാത്തത്? എപ്പോഴും ഓര്‍ത്തു കൊണ്ടിരിക്കുന്നു എന്നത് തന്നെ കാരണം. മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം തന്നെയാണ് ഓര്‍ത്തു കൊണ്ടിരിക്കുന്നത്.
മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ഓര്‍ക്കാതിരിക്കുക എന്നത് തന്നെയാണ് മറക്കാനുള്ള വഴി. ഒരു കാര്യം ഓര്‍ക്കുന്തോരും അത് മനസ്സില്‍ കൂടുതല്‍ ആഴത്തില്‍ പതിയും. എത്രത്തോളം തവണ ഓര്‍ക്കുന്നോ അത്രത്തോളം അത് മറക്കാനുള്ള സാദ്ധ്യത കുറയും.
അത് കൊണ്ട് ജീവിതത്തില്‍ എന്തെങ്കിലും കാര്യം നാം മറക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് ഓര്‍ക്കാതിരിക്കുക. ക്രമേണ അത് മറന്ന് പോകും. ദുഃഖകരമായ കാര്യം ഓര്‍ക്കാതിരിക്കാന്‍ അല്ലെങ്കില്‍ മറക്കാനുള്ള വഴി ഇതാണ് , മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ ഓര്‍ത്തു കൊണ്ടിരിക്കുക. നല്ലകാര്യങ്ങള്‍ ഓര്‍ത്തു കൊണ്ടിരുന്നാല്‍ മനസ്സിന് നല്ല ഉന്മേഷവും ഉത്സാഹവും അനുഭവപ്പെടും.
Posted By
sureshkaretta
16:59 hrs
Comments(0)
Are you sure you want to delete the post?
OK
Cancel
25 February, 2011
നല്ലത് ചിന്തിക്കുക
മനശ്ശാന്തി കിട്ടായ്മയാണ് പലരുടേയും പ്രശ്നം. എന്തു കൊണ്ടാണ് മനശ്ശാന്തി കിട്ടാത്തത്?
കാരണം കഴിഞ്ഞകാലത്തെ ദുരനുഭവങ്ങള്‍ എപ്പോഴും നാം ഓര്‍ത്തുകൊണ്ടിരിക്കുന്നു.
ഇങ്ങനെ ദുരനുഭവങ്ങള്‍ മാത്രം ഓര്‍ത്തു കൊണ്ടിരിക്കുന്ന നാം ഭാവിയിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുമൊ എന്ന് ഉത്കണ്ഠപ്പെട്ട് കൊണ്ടിരിക്കുന്നു.
ഇത്തരം അശുഭ ചിന്തകള്‍ (negative thoughts) നമ്മുടെ സ്വസ്ഥത നശിപ്പിക്കുന്നു. ശുഭ പ്രതീക്ഷകളാണ് മനശാന്തി ലഭിക്കന്‍ ആവശ്യം.
എപ്പോഴും നല്ല കാര്യങ്ങള്‍ ചിന്തിക്കുക. ഭാവിയില്‍ നല്ലത് വരുമെന്ന് പ്രതീക്ഷിക്കുക. ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങനെയെങ്കില്‍ മനശാന്തി ലഭിക്കും.
Posted By
sureshkaretta
17:53 hrs
Comments(0)
Are you sure you want to delete the post?
OK
Cancel
Already Have a manorama id ?
User Name :
Password :
Login
Don't have a Manorama Blog ?
Register Now
ABOUT ME
sureshkaretta
View Profile
MY ARCHIVES
April
May 2012
June
Sun
Mon
Tue
Wed
Thu
Fri
Sat
29
30
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
2
3
4
5
6
7
8
9
Jan
Feb
Mar
Apr
May
Jun
Jul
Aug
Sep
Oct
Nov
Dec
Select Month
MY FAVORITE POSTS
Favorites not yet created
MY SHARED POSTS
Shared Posts not yet created
RECENT BLOGS
digital survey service
Created on
15 May, 2012
jahnco pachakam
Created on
12 May, 2012
my vision my world
Created on
11 May, 2012
യുവത്വം
Created on
08 May, 2012
ആദ്യാക്ഷരങ്ങൾ
Created on
04 May, 2012
More >>
POPULAR BLOGS
fasttrack world
Created on
26 September, 2009
madhavam
Created on
12 February, 2009
വിവാഹെതരം
Created on
21 February, 2009
valentines day
Created on
09 February, 2009
ജനകീയം-2009
Created on
20 March, 2009
More >>
STAFF BLOGS
first day, first show (prasad_kannan)
globetrotter (theweekmagazine)
silent spectator (dnyanesh_jathar)
ohh-idukki ജൊജൊയുദെ നാദ്
(vijaya_pushkarna)
writes rabi (rabi_banerjee)
More Details >>
EVENT BLOGS
No Event blogs exists
CELEBRITY BLOGS
paryathevayya
sports zone
globe trotter
the week poll tracker
assembly election 2011
More Details >>
BRAND BLOGS
manorama online cuisine
ormakoottu
mohanlal
ജനകീയം-2009
valentines day
More Details >>
RECENT POSTS
cabresto stocks
(GTAT, EGHT, CHMT, CRWE) PennyOmega.com Stocks to
By
cabresto45
chendo stocks
(MITL, OMEX, DRCO, CRWE) StockBlizzard.com Stock M
By
reubentishkoff
karma stocks
(ASTX, CRWE, EFSC, KVHI) StockBling.com Stock Mark
By
raffa789
karma stocks
STI, CRWE, IIIN, LWAY - Stock-PR.com Stock Report!
By
raffa789
bestotc
GNW, CHTR, CRWE, ACFN - BestOtc.com Stock News! Ge
By
jhonnydepp2
More >>
DISCUSSED POSTS
എനിക്കുമുണ്ടൊരു കഥ പറയാന്‍
Rent-A-Car എടുത്തു പുലിവാല് പിടിച്ചു
By
srikantvenmoney
ചിന്താധാര
കള്ളുകുടിയന്മാര് അറിയാതെ പോകുന്നത്
By
cpmrfi
sports zone
ക്രീസിനു പുറത്തെ കളി: സേവാഗ് Vs ധോണി
By
jeena_paul1
എന്റെ മലപ്പുറം
കാല്പന്തു കളിയുടെ നാട്
By
editorial
Nilathullikal
ഒരു അച്ഛനും മകളും ...!!!
By
sureshpunjhayil
More >>
BLOG CATEGORIES
Others (521 )
literature (290 )
Love and Relationship (209 )
Politics (114 )
Humour & laughter (105 )
More >>
Please Wait...
Privacy
|
About Us
|
Media Kit
|
Career@Manorama
|
Contact Us
|
Our Publications
|
Font
|
Sitemap
|
Feedback
© manoramaonline 2010