|
|
|
|
|
|
|
|
|
|
|
|
|
19 May, 2010 |
|
പ്രവാസത്തിന്റെ ആകെ തുക
|
 ഏകദേശം ഇരുപത്തഞ്ചു വര്‍ഷം മുമ്പാണ് ഹംസക്ക നാട്ടിലെ പ്രാരാബ്ധങ്ങളുടെ നടുക്കടലില്‍ നിന്ന് യാത്ര തിരിച്ചത്,പെണ്‍കുട്ടികള്‍ രണ്ടെണ്ണത്തിനെയും തെറ്റില്ലാത്ത സ്വര്‍ണവും പണവും നല്‍കി കെട്ടിച്ചു.അവരുടെ ഓരോ ആവശ്യവും നേടിക്കൊടുക്കാന്‍ മരുഭൂമിയിലെ ചൂടും ഹോട്ടലിലെ ചൂടും ഒപ്പം കൊണ്ട് പണിയെടുത്തു.എപ്പോഴും മക്കള്‍ക്കും ഭാര്യക്കും അവരോടു പറയാനുള്ളത് നമ്മുടെ തറവാടിനെ പറയിപ്പിക്കരുത് എന്നായിരുന്നു.എന്നുപറഞ്ഞാല്‍ കുടുംബത്തിലെ ഏറ്റവും വലിയ പണക്കാര്‍ ഏതു തരത്തിലാണോ ദൂര്‍ത്തടിക്കുന്നത് അത് പോലെ ഈ പാവം ഹോട്ടല്‍ തൊഴിലാളിയും ചെയ്യണം എന്നര്‍ത്ഥം. നാട്ടില്‍ പണം ഉള്ള ഹജിയാര്മാര്‍ ഓരോന്ന് ചെയ്തു വെക്കുമല്ലോ അത് പിന്നെ ഒരു ആചാരമാകും . രണ്ടാമത്തെ മകളുടെ പ്രസവത്തിനു രണ്ടു പോത്തും ഒരു ആടുമാണ് അറുത്തത്.പണപ്പിരിവുകാരെ വെറുതെ വിടാറില്ല. അഞ്ഞൂറും ആയിരവുമൊക്കെ ഏത് ചെറിയ പിരിവായാലും കൊടുക്കും. ഈ പാവം മനുഷ്യന്റെ കഷ്ട്ടപ്പടുണ്ടോ ചിലവാക്കുന്ന ഇവര്‍ അറിയുന്നു.പെരുന്നാളും ആഘോഷങ്ങളും വസ്ത്രം കൊണ്ടും പാര്‍ട്ടികള്‍ കൊണ്ടും അവര്‍ നന്നായി ആഘോഷിച്ചു, ഇതൊക്കെ കണ്ടു മറുത്തൊന്നു പറയാന്‍ പോലും ഈ പാവം കിളവനെ സമ്മതിച്ചില്ല . ചുരുക്കത്തില്‍ വേണ്ടതും വേണ്ടാത്തതും എല്ലാം നാട്ടു നടപ്പാക്കി ഈ പാവം വയസ്സനെ കൊണ്ട് ചെയ്യിപ്പിച്ചു. പണ്ടെങ്ങോ കനര ബാങ്കില്‍ ഒരു അക്കൌന്റ് തുടങ്ങിയെങ്കിലും ഒന്നും ബാലന്‍സ് ഇല്ല . ഓരോ പ്രാവശ്യം നാട്ടില്‍ വരുമ്പോഴും പെണ്‍കുട്ടികള്‍ അവരുടെ ആഭരണങ്ങള്‍ പുതിയതാക്കലും നന്നാക്കലുമായി ഉള്ള പണം നശിപ്പിച്ചു.പ്രമേഹവും പ്രഷറും തുടങ്ങി സര്‍വ ആരോഗ്യ പ്രശ്നങ്ങളും അയാള്‍ക്കുണ്ട്.എങ്ങനെയെങ്കിലും നാട്ടില്‍ ചെന്ന് സ്വസ്ഥമായി ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മക്കളോടും ഭാര്യയോടും പറയുമ്പോള്‍ നല്ലൊരു മറുപടി അവരില്‍ നിന്ന് ഒരിക്കലും കിട്ടാറില്ല . മക്കളുടെയും ഭാര്യയുടെയും ദുരഭിമാനത്തിനു വേണ്ടി ചിലവാക്കിയ പണം കൊണ്ട് വല്ല നല്ല കാര്യവും ചെയ്തെങ്കില്‍ ഭാവിയിലേക്ക് ഒരു മുതല്ക്കൂട്ടാകുമായിരുന്നു എന്ന് പലപ്പോഴും ഹംസക്ക ചിന്തിക്കാറുണ്ട്.എന്നാലും സ്വന്തം മക്കളല്ലേ എന്നോര്‍ത്ത് ആശ്വാസം കൊള്ളും. ആരോഗ്യം തീരെ ക്ഷയിച്ചു ,ഇനി എന്തായാലും നാട്ടിലേക്ക് തിരിക്കുക തന്നെ എന്ന ഉറച്ച തീരുമാനത്തില്‍ അയല്‍ എത്തി.ആകെ കയ്യിലുള്ളതു വെറും നാലായിരം ദിര്‍ഹംസ് മാത്രമാണ്.അത് തന്നെ ഭാര്യയുടെ സര്‍വ ചീത്തയും കേട്ടു കഴിഞ്ഞ നാല് മാസമായി സൂക്ഷിച്ചു വെച്ചതാണ് താനും. നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഒന്നും കാര്യമായി വാങ്ങുന്നില്ല ,കാര്യം പണമില്ല .ആരും ചിലവിനു തരാന്‍ വരില്ല.ശിഷ്ട്ട കാലം കഷ്ട്ടതിന്റെതാകും എന്ന മുന്‍വിധി അയാള്‍ക്കുന്ടെങ്കിലും എല്ലാം പടച്ചവനു സമര്‍പ്പിച്ചു കൊണ്ടാണ് യാത്രയാകുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിച്ച കോസടിയും പുതപ്പും ഒഴികെ ഒന്നുമില്ല നാട്ടിലേക്ക് തിരിക്കുമ്പോള്‍. ഒരു മനുഷ്യന്റെ ആയുസിന്റെ വലിയൊരു ഭാഗം പ്രവാസത്തിനായി നീക്കി വെച്ചു അവസാനം ഒന്നിനും കൊള്ളാത്ത ഒരു ശരീരവുമായി അയാള്‍ യാത്ര തിരിക്കുമ്പോള്‍ കൂടെ നിന്നവര്‍ അറിയാതെ കരഞ്ഞു പോയി.സ്വപ്നങ്ങളുടെ സുവര്‍ണ ഭൂമികയില്‍ എല്ലാം നഷ്ട്ടപ്പെട്ടു തികാച്ച പരാജയം നേടി തിരിക്കുന്ന ഒരു പടു വൃദ്ധന്റെ രൂപം കണ്ടാണ് അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞത്. വീട്ടില്‍ സ്വീകരിക്കാന്‍ മക്കള്‍ രണ്ടു പേരും വന്നിരുന്നു.മൂത്തവളുടെ വീട് പണി തുടങ്ങുകയാനെത്രേ ,അടുത്ത മാസം ,വലിയ പ്രതീക്ഷയിലാണ് അവള്‍.പരാതിയും ആവശ്യങ്ങളും രണ്ടു മക്കളും ഭാര്യയും ഓരോന്നായി പറഞ്ഞു കൊണ്ടിരുന്നു,ചിന്തിച്ചു തല കറങ്ങുന്നത് പോലെ തോന്നി അയാള്‍ക്ക്. അയാള്‍ തുറന്നു പറഞ്ഞു ,എന്റെടുത്ത് ബാക്കി കാലം ജീവിക്കാനായി ആകെയുള്ളത് ഇന്ത്യന്‍ പൈസ അറുപതിനായിരം രൂപയാണ്! എല്ലാവരുടെയും മുഖം കറുത്തു...ഇളയമകള്‍ ചോദിച്ചു പിന്നെ നിങ്ങള്‍ ഇത്രയും കാലം എന്തെടുക്കുകയായിരുന്നു അവിടെ . ഇതാണ് ശരാശരി പ്രവാസിയുടെ ജീവിതത്തിന്റെ ആകെ തുക !!
|
|
Posted By
cpmrfi
11:52 hrs
Comments(0) |
|
|
|
27 April, 2010 |
|
പ്രവാസ രേഖ....
|
 സ്വപ്നങ്ങളുടെ സംഗമ ഭുമികയാണ് പ്രവാസത്തിന്റെത്,വര്‍ണാഭമായ ഒത്തിരി നാളെകള്‍ മുമ്പില്‍ കണ്ടു കൊണ്ടാണ് ഓരോ പ്രവാസിയും തന്റെ ഉദ്യമ സ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത്.ഒരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത പലരും മനാസ്സില്‍ കണ്ട സ്വപ്നത്തെക്കളുപരി പറന്നു പൊങ്ങും, പഠിപ്പും യോഗ്യതയുമുള്ള പലരും അനുഭവങ്ങളോട് മല്ലിട്ട് കൊണ്ട് ജീവിതം നേരിടുകയോ, നശിപ്പിക്കുകയോ ചെയ്യും . ആലോചിക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടാത്ത പല മനുഷ്യരും മുമ്പില്‍ ഉണ്ടാകും,പല അനുഭവങ്ങളും നേരിടപ്പെടും,കാര്യങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി ചിന്തിക്കാന്‍ പോയിട്ട് ശരിക്കൊന്നു ഉറങ്ങാന്‍ നേരമില്ലാത്ത ജീവിതങ്ങളാണ് ഭുരിപക്ഷം പ്രവസികളുടെതും.
ചിലരെ ചിലരെ കാണുമ്പോഴും സംസാരിക്കുമ്പോഴും ആലോചിക്കും ഇവരെ കുറിച്ചൊക്കെ മറ്റുള്ളവര്‍ അവബോധമുള്ളവരാണോ എന്ന് തോന്നും,മറ്റുള്ളവര്‍ എന്നാല്‍ നാട്ടിലുള്ള കുടുംബം,കൂട്ടുകാര്‍,അയല്‍വാസികള്‍.....
പടച്ചവന്റെ കൃപയാല്‍ ഞാനും ഒരു പ്രവാസിയാണ്,പക്ഷെ എനിക്ക് അത്രമേല്‍ കൈപേറിയ അനുഭവങ്ങള്‍ ഒന്നുമില്ല.പിന്നെ ഇഷ്ടം പോലെ ഒഴിവു സമയവുമുണ്ട് (പടച്ചവനു നന്ദി).
വീട്ടിലെ കൊച്ചു കുട്ടികളെ ആലോചിച്ചു ഉറക്കമില്ലാതെ കിടക്കുന്ന ചില രാത്രികളില്‍ ചിന്താ ധാരയിലേക്ക് കടന്നു വരുന്ന മുമ്പേ കണ്ടു കഴിഞ്ഞ ചില ജീവിതങ്ങള്‍ അല്പം സ്വാതന്ത്രമെടുത്തു ഒന്ന് കുറിച്ചെടുക്കാന്‍ തോന്നുന്നു,
വലിയ വായനാ സാധ്യത , അര്‍ത്ഥ ഗര്‍ഭം,ചിന്താ യോഗ്യം എന്നൊന്നും പറയാനൊക്കില്ല.
സമയമുണ്ടെങ്കില്‍ ,വായിക്കാന്‍ തക്ക മനസ്സുണ്ടെങ്കില്‍ വായിക്കുക.ഇത്തരം വ്യക്തികള്‍ നിങ്ങളെയും ഗ്രസിച്ചെങ്കില്‍ നമ്മോടു പങ്കു വെക്കുക.
cpmrfi@gmail.com
0097155 60 46 313
1-ആബിദിന്റെ കഥ  ഇത് ആബിദ് , ഉപ്പ ചെറുപ്പത്തിലെ നഷ്ട്ടപ്പെട്ടു.ഉമ്മയുടെ സഹോദരങ്ങളുടെ തണലില്‍ വളര്‍ന്നു.വല്ലതെയൊന്നും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല.ഉപ്പ ഇല്ലാത്ത കുഞ്ഞെന്ന് കരുതി നല്ല പരിഗണന നല്‍കി കാണും.എന്തായാലും,നാട്ടിലെ തെണ്ടി പിള്ളേരൊപ്പം കളിച്ചു വളര്‍ന്നവനാണ്. അല്ലറ ചില്ലറ കച്ചറ പരിപാടികളൊക്കെ യുണ്ടായിരുന്നു.പൊതുവേ അല്ലലില്ലാത്ത ജീവിതം എന്ന് വേണമെങ്കില്‍ പറയാം.ഉമ്മാക്ക് വലിയ പ്രതീക്ഷയായിരുന്നു,നാട്ടില്‍ വളവും പൂരവും നടക്കുമ്പോള്‍ നാട്ടുകാരെ പിരിവു കൊണ്ട് ബുദ്ധിമുട്ടിപ്പിക്കാന്‍ ഇദ്ദേഹം മുമ്പില്‍ ഉണ്ടാകുമെന്ന് പറയാറുണ്ട്.പണിയൊന്നും കാര്യമായി ഇല്ലാത്തതിനാല്‍ ജോലി ഇതൊക്കെ തന്നെ എന്ന് വേണം പറയാന്‍. സ്കൂള്‍ പഠിത്തമൊക്കെ കഴിഞ്ഞും പുള്ളി കുറെയൊക്കെ വെറുതെ നടന്നു കാണും.പിന്നെ പിന്നെ ചെറിയ പണികള്‍ക്ക് പോകാന്‍ തുടങ്ങി.പണിക്ക് പോയാലും ക്യാഷ് സ്വരൂപിക്കണം എന്നൊന്നും ഇല്ല.അടിച്ചു പൊളി തന്നെ! അബ്ദുറഹ്മാന്‍ ഹാജിയെ എല്ലാവരും അറിയും.ടിയാന്‍ നാട്ടിലെ കാര്യപ്പെട്ട ഒരാളാണ്.യു ,എ യില്‍ ഹോട്ടല്‍ നടത്തി നല്ല ലാഭം കൊയ്തു കൊണ്ടിരിക്കുന്ന ബിസിനെസ്സുകാരനാണ് ,പൈസ ഉണ്ടായതില്‍ പിന്നെ നാട്ടിലെ കാര്യസ്ഥനും ആകുമല്ലോ? പിന്നെ സ്വന്തമായി കാര്‍,വലിയ വീട്,കുരുത്തെക്കേട് കളിച്ചു നടക്കുന്ന മക്കള്‍ .....പിന്നെ നടക്കുന്ന സ്ഥലത്തൊക്കെ അത്തറിന്റെ മണം ,ഇതില്‍ പിന്നെ എന്ത് വേണം കുറെ .... ചുരുക്കത്തില്‍ പറഞ്ഞാല്‍ ആബിദിന് ഒരു അബ്ദു റഹ്മാന്‍ ഹജിയാവണം? പല ഗള്‍ഫു കാരെയും സമീപിച്ചു,ഒരു വിസക്ക് വേണ്ടി.പലരും അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളി,ഏതോ ഒരു "നല്ല" മനുഷ്യന്‍ അവസാനം ഒരു കടലാസ് ശരിയാക്കി കൊടുത്തു.അങ്ങനെ ദുബായിലെത്തി.ജോലി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍..പൊരിഞ്ഞ വെയിലത്ത് നിന്ന് എരി പൊരി കൊളളുന്ന ഒരു സീസണിലാണ് ആബിദ് വന്നത് ,അങ്ങനെ ദുബായുടെ സുഖം അവന്‍ നന്നായി അനുഭവിച്ചു. ശമ്പളം പറഞ്ഞില്ലല്ലോ-600 ദിര്‍ഹംസ്.ഇതില്‍ നിന്ന് ഫോണ്‍ വിളി പോകണം ,മറ്റു പേര്‍സണല്‍ ചിലവുകളും പോകണം..ഭാഗ്യത്തിന് കമ്പനി കിടക്കാന്‍ ഒരിടവും പിന്നെ വിശപ്പടക്കാന്‍ ഭക്ഷണവും തന്നിരുന്നു. രണ്ടു മൂന്നു മാസം കൊണ്ട് കടലിനിക്കരെ നടക്കുന്നത് എന്തെന്ന് ആബിദിന് ശരിക്കും ബോധ്യപ്പെട്ടു.നാട്ടുകാരും കൂട്ടുകാരും വിളിച്ചു വിവരം അന്വേഷിക്കുമ്പോള്‍ അഭിമാനിയായ " ആബിദ് എല്ലാവരും സാധാരണ പറയും പോലെ ഓ നല്ല സുഖമാണ് എന്ന് പറഞ്ഞു സ്വയം സമാധാനിച്ചു. നാല് മാസം പിന്നിട്ടപ്പോള്‍ കാര്യങ്ങള്‍ വീണ്ടും വഷളായി.ആഗോള സാമ്പത്തിക പ്രതിസന്ധി ദുബായിയും ശരിക്ക് ബാധിച്ചു,കമ്പനിക്ക് പണികള്‍ ഇല്ലാതെ ആയി,മാത്രവുമല്ല തൊഴിലാളികള്‍ ഒരു ബാധ്യത ആയപ്പോള്‍ ആളുകളെ ക്യാന്‍സല്‍ ചെയ്യാന്‍ തീരുമാനിച്ചു, നമ്മുടെ ആബിദ് ആകെ പേടിച്ചു,കാരണം വിസക്ക് കൊടുത്തത് ഒരു ലക്ഷം രൂപയാണ്,അതിന്റെ കടം തന്നെ ബാക്കിയാണ്.....അവന്‍ കമ്പനി എച് ആര്‍ മനജെരോട് കെഞ്ചി കാര്യം പറഞ്ഞു. സൌജന്യമായി നല്‍കിയിരുന്ന ഭക്ഷണം നിറുത്താന്‍ കമ്പനി തീരുമാനിച്ചു.തൊഴിലില്ലാത്ത പാവം തൊഴിലാളികള്‍ ,അതും ഒന്നും രണ്ടും ലക്ഷം കൊടുത്ത് വിസ എടുത്തവര്‍.. ആരോട് പറയും കഷ്ടതകള്‍.. ആബിദിന്റെ ഒരു ബന്ധുവിനോപ്പമാണ് ഞാന്‍ അവനെ കാണാന്‍ പോയത്, ഭക്ഷണ ചിലവിനായി വല്ലതും കൊടുക്കാനാണ് ബന്ധു അവിടെ പോയത്, വീട്ടിലേക്ക് വിളിച്ചിരുന്നില്ലേ,എന്തൊക്കെയ വിശേഷം?. വിളിച്ചിരുന്നു; നാട്ടില്‍ അയല്‍വാസിയുടെ പറമ്പ് വില്‍ക്കാനുണ്ട്,അമ്പത് സെന്റു കാണും .ഒരു സെന്റിന് നാല്‍പ്പത്തി അയ്യായിരം വരും പകുതി പൈസയെങ്കിലും ഇപ്പൊ കൊടുത്ത് ബാക്കി രണ്ടു മാസത്തെ ഇട പറഞ്ഞു പറമ്പ് എടുക്കാന്‍ ഉമ്മ പറയുന്നു, നല്ല വിശേഷം...... ഇതാണ് ഒന്നാമത്തെ പ്രവാസി (സുഹൃത്തിന്റെ കഷ്ട്ടതകള്‍ പടച്ചവന്‍ തീര്‍ത്തു കൊടുക്കട്ടെ) cpmrfi@gmail.com 00971556046313 www.rafichungam.blogspot.com
|
|
Posted By
cpmrfi
12:31 hrs
Comments(0) |
|
|
|
18 February, 2010 |
|
ചിലവരികള്‍ പ്രധാനപ്പെട്ടത് തന്നെ
|
 ‘ ഞാന്‍ ആകെ മാനസിക വിഷമത്തിലാണ്.എനിക്ക് ജീവിതം തന്നെ മടുത്തു.നീ ദേഷ്യപ്പെടരുത്-ചീത്ത പറയരുത്;സത്യം പറയട്ടെ,ഇന്നലെ ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു,പക്ഷെ ഞാന്‍ മരിച്ചില്ല.ഞരമ്പ് മുറിക്കുന്നതിനിടെ എന്‍റെ അനിയന്‍ കണ്ടു.അറിയാതെ ബ്ലേഡ് കയ്യില്‍ തട്ടി എന്ന് അവനോടു കള്ളം പറഞ്ഞു.പക്ഷെ എനിക്ക് ഇപ്പോഴും ഒരു സമാധാനവും ഇല്ല.എന്‍റെ ഉമ്മാക്ക് എന്നെ തീരെ ഇഷ്ടമല്ല.ഭര്‍ത്താവ് അവരുടെ ജോലി നിലനില്പ്പു മാത്രം നോക്കിയാണ് എന്നെ വിവാഹം കഴിച്ചത്,ശരിക്കും അയാള്‍ക്ക് എന്നെ സ്നേഹിക്കാന്‍ കഴിയില്ല എന്ന് എനിക്ക് പല തവണ ബോധ്യപ്പെട്ടതാണ്. എന്‍റെ ഉപ്പാക്ക് എന്നോട് അല്‍പ്പം ദയയുണ്ട്.പക്ഷെ ഉമ്മയെ ഉപ്പാക്ക് പേടിയാണ്.എന്‍റെ കുഞ്ഞിനെ ഓര്‍ക്കുമ്പോള്‍ എനിക്ക് കൂടുതല്‍ സങ്കടം തോന്നുന്നു. ഇന്നലെ ഓണ്‍ ലൈന്‍ വഴി പരിചയപ്പെട്ട ഒരാള്‍ എന്‍റെ പ്രൊഫൈല്‍ നോക്കി നമ്പര്‍ എടുത്തു എന്നെ വിളിച്ചു.എനിക്ക് ഇപ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ അടുപ്പം തോന്നുന്നു.ഞാന്‍ എന്ത് ചെയ്യും , അയാള്‍ എന്നെ വിവാഹം കഴിക്കാം എന്ന് പറയുന്നു. നീ എന്‍റെ ഭര്‍ത്താവിനെ ഒന്ന് ഉപദേശിക്കുമോ? നീ പറ ഞാന്‍ എന്ത് ചെയ്യണം? ‘
ഇടക്കൊക്കെ ബ്ലോഗ് വഴി ഞാന്‍ എഴുതുന്ന കുറിപ്പുകള്‍ ശ്രദ്ധിക്കാറുള്ള ദുബൈയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും ഒപ്പം താമസമുള്ള ഒരു കുട്ടിയുടെ ഉമ്മയായ ഒരു പെണ്‍കുട്ടിയുടെ ആകുലതകള്‍(മാനസിക പ്രശ്നങ്ങള്‍ ) ആണ് മുകളില്‍ പറഞ്ഞത്. ജീവിതത്തിലെ ചെറിയ കാര്യങ്ങളെ പോലും എങ്ങനെ നേരിടണം എന്നറിയാത്ത ഒത്തിരി പെണ്‍കുട്ടികളും അവരെ എങ്ങനെ സമീപിക്കണമെന്ന് ബോധ്യം ഇല്ലാത്ത മാതാപിതാക്കളും ഭാര്യയെകണ്ടെത്തുമ്പോള്‍ ഒന്നും ശ്രദ്ധിക്കാത്ത ഭര്‍ത്താക്കന്മാരും ഒരു പോലെ ഈ എപിസോടില്‍ അഭിനയിക്കുന്നു. ഉപ്പ റെന്റ് കൊടുത്തു താമസിക്കുന്ന ഫ്ലാറ്റിലാണ് ഭര്‍ത്താവുമൊത്ത് ഒരു വര്‍ഷത്തിലേറെ ആയി അവള്‍ താമസിക്കുനത്,ഇപ്പോള്‍ ഉമ്മയുടെ കുത്ത് വാക്കുകളും ചീത്ത വിളിയും കേട്ടു അവള്‍ മടുത്തു എന്നാണ് പറയുന്നത്. ഭര്‍ത്താവിനോട് വിവരം അറിയിച്ചെങ്കിലും കാര്യമായി ഒന്നും പറയുന്നില്ലത്രെ .ഉപ്പയുടെ ഹോട്ടലില്‍ ജോലിക്കാരനായ അയാള്‍ തന്റെ ജോലിയിലെ സ്ഥിരതയും മറ്റും നോക്കിയാണ് അവളെ വിവാഹം കഴിച്ചത്.ആത്മാര്‍ഥമായി സ്നേഹിക്കാന്‍ കഴിയുന്നില്ല എന്നാണ് അവളുടെ ഭാഷ്യം. ഇവള്‍ അല്പം സ്നേഹം കിട്ടുന്ന ഭാഗത്തേക്ക് ചായുന്നു,അല്ലെങ്കില്‍ ജീവിതം വേണ്ടെന്നു വെക്കുന്നു.രണ്ടു അനാരോഗ്യകരമായ ഓപ്ഷനുകളാണ് സ്വീകരിക്കാനായി തുനിയുന്നത്,രണ്ടും വ്യത്യസ്തമായ പതനങ്ങള്‍ എന്ന് പറയാം. പ്രശ്നങ്ങള്‍ എങ്ങനെ സമീപിക്കണമെന്ന വിവേകത്തിന്റെ അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മുഴച്ചു കാണുന്നത്, ഓണ്‍ ലൈന്‍ വഴി ലക്ഷക്കണക്കിന് ചതിയന്മാരാണ് അവരുടെ ഹോബി നടപ്പാക്കുന്നത്,വിശേഷിച്ചും സത്രീകളെ ലക്ഷ്യമിട്ട് ചതിക്കുഴിയികള്‍ എമ്പാടും ഉണ്ട്.ഏതോ കോണില്‍ ഇരുന്നു ഇഷ്ട്ടമാണ് ,കല്യാണം കഴിക്കാം എന്നൊക്കെ പറയുമ്പോഴേക്കും അതില്‍ വീണുപോകുന്ന പെണ്‍കുട്ടികള്‍ കുറച്ചൊന്നുമല്ല .വിദ്യാഭ്യാസത്തിന്റെയോ ക്വോളിഫികേഷന്റെയോ പരിമിതിയല്ല ഇവരെ ഇങ്ങനെ നിയന്ത്രിക്കുന്നത്,പ്രത്യുത വിവേകത്തിന്റെയും ധര്‍മിക പരിജ്ഞാനത്തിന്റെയും അഭാവം തന്നെയാണ്. സ്വന്തം വ്യക്തിത്വത്തെ ബഹുമാനിക്കുവാനും മറ്റുള്ളവര്‍ എന്തായാലും കാര്യങ്ങളെ നേരിടാനും സാധിക്കുമെന്ന ഉറച്ച ബോധവുമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയന്ത്രിക്കേണ്ടത്. വിവാഹം എന്ന കര്‍മം തീരുന്നതോടെയോ കുട്ടികള്‍ പിറക്കുന്നതോടെയോ ഒരു ഭര്‍ത്താവിന്റെ കടമകളും കടപ്പാടുകളും പൂര്‍ണമായി എന്ന തോന്നലാണ് പല പുരുഷന്മാര്‍ക്കും.സ്ത്രീകള്‍ ഇന്റര്‍നെറ്റ് ,മൊബൈല്‍ ചതിക്കുഴികളില്‍ വീണു പോകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി ഇതിനെ വിലയിരുത്താം.പാരസ്പര്യവും പങ്കു വെക്കലും ഇല്ലാതാകുന്നതോടെ വിവാഹ ജീവിതത്തിലെ ഒരുമ നഷ്ട്ടപ്പെട്ടു എന്ന് വേണം കരുതാന്‍.കല്യാണം കഴിക്കുമ്പോള്‍ ജീവിതാവസാനം വരെ മുന്നോട്ടുപോകേണ്ടതാനെന്നഉത്തമ ബോധ്യം തീര്‍ച്ചയായും ഓരോ പുരുഷനും ഉണ്ടാകേണ്ടതുണ്ട്.നിലനില്‍പ്പും കാര്യലാഭവും മാത്രവും നോക്കിയാല്‍ നഷ്ട്ടപ്പെടുന്നത് എല്ലാമായിരിക്കും.ഇവിടെ സംഭവിച്ച കാര്യത്തില്‍ ഭര്‍ത്താവിന്റെ പരാജയം നിഴലിക്കുന്നു എന്നത് സത്യമാണ്.
മക്കളെ നന്നായി വളര്‍ത്തുന്നതില്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് വീഴ്ച്ച സംഭവിക്കാറുണ്ട്.ആണ്കുട്ടികളായാലും പെണ്‍കുട്ടികളായാലും അവര്‍ക്ക് അമിത സ്വാതന്ത്ര്യം ഒരിക്കലും നല്‍കരുത്,മക്കളെ സമീപിക്കേണ്ട രീതിയും ഏറെ ഗൌരവ പൂര്‍വ്വം മനസ്സിലാക്കേണ്ടതുണ്ട്.ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും പ്രതിസന്ധികളെ നേരിടാനും അവര്‍ക്ക് ധൈര്യം നല്‍കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്.
സൃഷ്ട്ടാവിനോടുള്ള ഉറച്ച വിശ്വാസവും ഭക്തിയുമാണ് നമ്മെ നിയന്ത്രിക്കേണ്ടത്,എല്ലാം സര്‍വ നിയന്ത്രാവായ അവനിലേക്ക് സമര്‍പ്പിക്കാം,അവിടെയാണ് നമ്മുടെ വിജയവും ശക്തിയും.ജീവിതം നീറുന്ന ദശയില്‍ എത്തുന്നെങ്കില്‍ അവനോടു പ്രാര്‍ഥിക്കുക.ധാര്‍മികത സൂക്ഷിക്കാന്‍ ശ്രമിക്കുക. ഏതെങ്കിലും പ്രലോഭനങ്ങളില്‍ അകപ്പെട്ടു സ്വയം വിഡ്ഢിയാവാന്‍ ഒരിക്കലും ശ്രമിക്കരുത്,പടച്ചവന്‍ തന്ന ജീവന്‍ സ്വയം നശിപ്പിക്കുക എന്നത് ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ലാ എന്ന് മാത്രമല്ല.തീരാത്ത നാശത്തിന്റെ തുടക്കമായിട്ടു വേണം അതിനെ മനസ്സിലാക്കാന്‍. ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തു പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്ന വിരുതന്മാര്‍ ഒന്നോര്‍ക്കുന്നത് നന്ന്,വീട്ടില്‍ സ്വന്തം അമ്മയും ഭാര്യമാരും സ്ത്രീകള്‍ തന്നെയാണ്.നിങ്ങള്‍ നഷ്ട്ടപ്പെടുതുന്നത് പല കുടുംബങ്ങളുടെയും ഭദ്രതയാണ്.ഒരു പക്ഷെ നിങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണും ഏതെങ്കിലും രൂപത്തില്‍ ഏതെങ്കിലും ക്ഷുദ്ര ജീവികള്‍ പിഴുത് വലിയ ഗുഹകള്‍ സൃഷ്ടിക്കുന്നുണ്ടാകും . സ്നേഹം ഉണ്ടെങ്കില്‍ പിന്നെ കൂടുതലൊന്നും ആവശ്യമായി വരില്ല;അതില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും ഒരു പ്രയോജനവുമില്ല- സര്‍ ജെയിംസ്എം ബാരി
|
|
Posted By
cpmrfi
12:04 hrs
Comments(0) |
|
|
|
17 February, 2010 |
|
കല്യാണ തലേന്ന് സംഭവിക്കുന്നത്.......
|
പ ണ്ടൊക്കെ നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ആഘോഷങ്ങള്‍ ആയിരുന്നു.രണ്ടു പതിറ്റാണ്ട് മുമ്പൊക്കെ വിവാഹപ്പന്തല്‍ മുതല്‍ ഭക്ഷണ കാര്യങ്ങള്‍ വരെ അയല്‍വാസികളും കൂട്ടുകാരും ഏറ്റെടുക്കുകയായിരുന്നു.കല്യാണത്തലേന്ന് കുറെ ആള്‍ക്കാര്‍ ഉണ്ടാകും,പക്ഷെ തിന്നു മുടിപ്പിക്കാനും കല്യാണം കലക്കാനും വേണ്ടിയായിരുന്നില്ല അവര്‍ വന്നിരുന്നത് ,സ്വന്തം വീട് പോലെ കരുതി ഒരു പവിത്രമായ കാര്യത്തിന്റെ വിജയവും ഭംഗിയായ പര്യവസാനവും ഉറപ്പുവരുത്തനായിരുന്നു. ഒരു വീട്ടുകാരന്റെ മനസ്സിലെ സര്‍വ ആശങ്കകളും നിറഞ്ഞ ആത്മാര്‍ഥതയും എല്ലാവര്ക്കും ഉണ്ടായിരുന്നു.മതത്തിന്റെയോ കക്ഷി രാഷ്ട്രീയത്തിറെയോ വേലിക്കെട്ടുകള്‍ അവരെ യാതൊരു വിധത്തിലും പരസ്പര സഹകരണത്തില്‍ നിന്ന് മാറ്റിയിരുന്നില്ല.വിശ്വാസവും സ്നേഹവുമായിരുന്നു അവരുടെ മുഖമുദ്ര. ഇന്ന് കാര്യങ്ങള്‍ ഏറെ മാറി.പണ ദൂര്‍ത്ത്തിന്റെയും ആര്ഭാടങ്ങളുടെയും കൂത്തരങ്ങുകലായി പവിത്രമായ ചടങ്ങുകള്‍ മാറി.ഒരു വ്യക്തിയുടെ ജീവിതത്തിലെ അതി പ്രധാനമായ ഒരു കാര്യത്തിന്റെ നാന്ദിയായി വളരെ ആദരവോടെയും അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സമീപിക്കേണ്ട വിവാഹങ്ങള്‍ ഒരു പ്രാധാന്യവും നല്‍കാത്ത ആത്മീയതയുടെ ഒരംശം പോലും ഇല്ലാത്ത ചടങ്ങുകളായി മാറി.പകരം പല കാര്യങ്ങളും കല്യാണ വീടുകളില്‍ കയറികൂടി. മദ്യം വിളമ്പുന്നതില്‍ ഒരു സ്വകാര്യത പുലര്‍ത്തിയിരുന്നു പണ്ടൊക്കെ,എന്നാല്‍ പിതാവും മകനും ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്നതില്‍ യാതൊരു സങ്കോചവും പ്രകടിപ്പിക്കാത്ത സമൂഹത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം .അത്രയും തരമുള്ളവര്‍ അത്രമേല്‍ പരസ്യമായ ഒരു മദ്യ സല്ക്കാരമായി വിവാഹ തലേന്ന് പാര്‍ടി സജ്ജീകരിക്കുന്നു. ചിലര്‍ അല്പം സ്വകാര്യത പുലര്‍ത്തി രഹസ്യ മദ്യ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. ഇതിനൊന്നും കഴിയാത്തവര്‍ എവിടെയെങ്കിലും പോയിസൌകര്യ പൂര്‍വ്വം കുടിക്കാനായി പണം നല്‍കുന്നു.എന്തായാലും കല്യാണ തലേന്ന് അല്പം അടിച്ചു പൂസാവല്‍ യുവാക്കള്‍ക്കിടയില്‍ ഒരു ചടങ്ങായി മാറിയിരിക്കുന്നു എന്ന് വേണം പറയാന്‍.ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു വിവാഹ വീട്ടിലെ അവസ്ഥ മനസ്സിലാക്കാനോ കഴിയുന്ന സഹകരണങ്ങള്‍ ചെയ്യാനോ യുവ തലമുറയിലെ ആരെയും കാണില്ല എന്നത് സത്യമല്ലേ?വയറു നിറച്ചു ഭക്ഷണം കഴിക്കും വരെ എല്ലാവരെയും കാണും.പിന്നെ ചെറു സംഘങ്ങളായി ഏതെങ്കിലും തരമുള്ള സ്ഥലം കണ്ടെത്തി മദ്യ ലഹരിയില്‍ ആര്മാദിക്കാനുള്ള സമയം ! ഇതാണ് ഇടത്തരം വീടുകളില്‍ കല്യാണ തലേന്ന് സംഭവിക്കുന്നത്. മൂക്കറ്റം മദ്യം കഴിച്ചു ലെക്കു കെട്ടു കല്യാണ വീടുകളില്‍ വന്നു സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വരെ പലയിടങ്ങളിലും നടക്കുന്നു എന്നതാണ് ഏറെ ദുഖകരം.ഇങ്ങനെയൊക്കെ നടന്നിട്ടും പലപ്പോഴും സ്വന്തം മക്കളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്കോ കാരണവന്മാര്‍ക്കോ സാധിക്കാതെ പോകുന്നു. ചുറ്റുപാടുമുള്ള തിന്മകളോട് പ്രതികരിക്കാന്‍ ചങ്കൂറ്റമുള്ള ഒരു തലമുറയുടെ അഭാവം സമൂഹത്തിന്റെ സന്തുലിത അവസ്ഥയെ സാരമായി ബാധിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. മക്കളെ പേടിച്ചു കൊണ്ടാണ് പല മാതാപിതാക്കളും ജീവിക്കുന്നത്.സ്വന്തം എന്ന സ്വാര്‍ഥതയുടെ പൈശാചികതയാണ് പൊതുവേ ജനങ്ങളെ നിയന്ത്രിക്കുന്നത്.ഇടപെടല്‍ എന്ന സ്വഭാവം പിന്‍വലിയുന്ന അവസ്ഥയാണ് കാണുന്നത്. ചുറ്റുപാടുമുള്ള ലോകത്തെ മിഥ്യയായ ഭാവങ്ങളെ കൈ കുമ്പിളില്‍ കൊണ്ട് വരാനായി ശ്രമിക്കുന്ന യുവ തലമുറയാണ് കൂടുതലും.മദ്യത്തിന്റെയും ഡ്രഗ് സിന്റെയും ലോകത്തെയാണ് ഇതിനായി കൂട്ട് പിടിക്കുന്നത്, നന്മയും തിന്മയും ,സത്യവും അസത്യവും,നല്ലതും ചീത്തയും ഇതൊക്കെ അപേക്ഷികമാണെന്നാണ് ഇവരുടെ വാദം.ആത്മീയതയും മതവും ജീവിതത്തില്‍ നിന്ന് പാടെ അകന്നു പോയി.ഏത് മതമായാലും മത തത്വങ്ങളെ ബഹുമാനിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന തലമുറ കുറഞ്ഞു വരുന്നു എന്നതും സത്യമാണ്.ബോളിവുഡ് ഹോളിവുഡ് സിനിമകളിലെ മത്തു പിടിപ്പിക്കുന്ന രംഗങ്ങള്‍ വികാര തീവ്രതയോടെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു വിഭാഗത്തില്‍ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കുക വയ്യ.അവര്‍ ഭാവനകളെയും ഭാവങ്ങളെയും നല്ലത് ചീത്ത എന്ന് നോക്കാതെ യാദാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്‍റെ പ്രതികരണമായി ഭവിക്കുന്നത് മറ്റൊന്നുമല്ല ,ഒരു ജനതയുടെ ,ഒരു സംസ്കാരത്തിന്റെ അപചയമാണ്.!! cpmrfi@gmail.com www.rafichungam.blogspot.com
|
|
Posted By
cpmrfi
10:07 hrs
Comments(1) |
|
|
|
10 November, 2009 |
|
ഭിക്ഷാടനം തൊഴിലാക്കുന്നവര്‍
|

മറ്റേത്‌ജോലിയെ പോലെയും ഭിക്ഷടനവും ഒരു തൊഴിലായി മാറിയിരിക്കുന്നു.മേനിയനക്കാതെയും വിയര്‍പ്പോഴുക്കതെയും പണം സമ്പാദിക്കാനുള്ള എളുപ്പ വഴികളില്‍ ഒന്നായി ഭിക്ഷാടനത്തെ ജനങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.ഭാഷയും മതവും ഒന്നും ഭിക്ഷാടനത്തിന് മുമ്പില്‍ പ്രശ്നമല്ല. എല്ലാ ഇടങ്ങളിലും ഇതൊരു സാമൂഹ്യ വിരുദ്ധ പ്രതിഭാസമായി നിലനില്‍ക്കുന്നു എന്ന് വേണം പറയാന്‍.കേരളത്തില്‍ മാത്രമല്ല കേരളത്തിനു പുറത്തും ഭിക്ഷാടനം നന്നായി നടക്കുന്നുണ്ട്.ഓരോ പ്രദേശത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് ഭിക്ഷാടനം നടത്തുന്നത് എന്ന് മാത്രം.ഷാര്‍ജയിലെ ഒരു ഹോട്ടലിനു മുമ്പില്‍ ഒരു കാര്‍ വന്നു നിര്‍ത്തി.അതില്‍ നിന്ന് ഒരു ഇട വയസ്സന്‍ ഇറങ്ങി ഹൊട്ടെലിനു മുമ്പിലുള്ള ആളുകളോടായി പറഞ്ഞു ഞാന്‍ ഒമാനില്‍ നിന്ന് വരികയാണ് ,എന്‍റെ മക്കള്‍ വണ്ടിയിലുണ്ട്,എന്‍റെ പേഴ്സ് പോക്കറ്റടിച്ചു ,മക്കള്‍ പട്ടിണിയാണ് ആളുകള്‍ കാറിലേക്ക് നോക്കിയപ്പോള്‍ ഗ്ലാസ്സിന്റെ ഉള്ളില്‍ നിന്ന് കൈ കൊണ്ട് അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ട് കുറെ ചെറിയ കുട്ടികള്‍ ,ആരുടേയും ഹൃദയം അലിയുന്ന കാഴ്ച്ച !കണ്ടു നിന്നവര്‍ എല്ലാവരും പണം കൊടുത്തു.പിറ്റേ ദിവസം ഷാര്‍ജ പോലിസ് പിടികൂടിയപ്പോഴാണ് പൈസ കൊടുത്തവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നത്. പറഞ്ഞു വരുന്നത് ഓരോ നാടിനും യോചിച്ച യാചന രീതി സ്വീകരിക്കുന്നു എന്ന കാര്യമാണ്.
കേരളത്തില്‍ ഓരോ പ്രദേശത്തിനും അവിടെ ഉള്ള ഭൂരിപക്ഷം ജനങ്ങളുടെ മതവും വര്‍ഗ്ഗവും നോക്കിയാണ് യാചകര്‍ വേഷം കെട്ടുന്നത്.മുസ്ലിം വിശ്വാസികള്‍ കൂടുതലുള്ള ഇടങ്ങളില്‍ സൂഫി ഫക്കീരുകലായി ഭിക്ഷാടനത്തിന് വേഷം കെട്ടുമ്പോള്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും കൂടുതലുള്ള മേഖലയില്‍ അത്തരം വേഷങ്ങള്‍ കെട്ടുന്നു.വ്യത്യസ്ത ജന വിഭാഗങ്ങള്‍ ഒത്തു കൂടുന്ന വലിയ നഗരങ്ങളില്‍ അംഗ വൈകല്യ മുള്ള വേഷങ്ങളാണ് സ്വീകരിക്കുന്നത് ,നേരത്തെ രണ്ടു കാലിനും സ്വാധീനമില്ല എന്ന വ്യാജേന വര്‍ഷങ്ങളോളം ഒരു നഗരത്തില്‍ ഭിക്ഷാടനം നടത്തിയ ഒരുത്തനെ മറ്റൊരു നഗരത്തിലെ സിനിമ ടാക്കീസില്‍ വെച്ചു ഒരാള്‍ കാണാന്‍ ഇട വന്നു,പിന്നീട് പിരിവിനു വന്നപ്പോള്‍ കാലിന്റെ കണ്ണിക്ക് ആഞ്ഞൊരു ചവിട്ടു കൊടുത്തപ്പോള്‍ എണീറ്റ് ഓടിയെത്രേ.ഇത്തരം സംഭവങ്ങള്‍ എമ്പാടും നടക്കുന്നുണ്ട്.
മലബാര്‍ മേഖലയില്‍ യാചകര്‍ പൊതുവേ കൂടുതലാണ് ,മറ്റൊന്നുമല്ല കാരണം ,കൂടുതല്‍ പ്രവാസികള്‍ ഉള്ളത് കൊണ്ട്,ഗള്‍ഫില്‍ ഉള്ളവരുടെ ഭാര്യമാര്‍ യാചകര്‍ക്ക് പണവും ഭക്ഷണവും നന്നായി കൊടുക്കും,കൂടുതല്‍ അന്വേഷണം നടത്തുക ഇല്ല താനും.ഇതിന്‍റെ പ്രത്യാഖാതങ്ങളായി മോഷണവും പിടിച്ചു പറിയും നന്നായി നടക്കുന്നുണ്ട് എന്നതും ഇതിനോട് കൂട്ടി വായിക്കണം
ഇത്രയധികം ആളുകള്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എങ്ങനെയാണ്? കിട്ടുന്ന വരുമാനം തന്നെയാണ് കാരണം, പിന്നെ പാരമ്പര്യമായി തൊഴില്‍ സ്വീകരിക്കുന്നവരും ഏറെയാണ്,യാചകര്‍ ചെറിയ മക്കളെയും കൂടെ കൂട്ടുന്നത് സാധാരണമല്ലോ, അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ ജോലി കണ്ടു മക്കളും പഠിക്കുന്നു .അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഭിക്ഷാടനം തൊഴിലാക്കി എത്തുന്നവരില്‍ നല്ലൊരു പങ്കും പണം ധാരാളം കിട്ടും എന്ന കേട്ടറിവ് കൊണ്ടാണ്.
ഇവരുടെ ജീവിതമാണ് ഏറെ രസകരം ,രാവിലെ മുതല്‍ വൈകുന്നേരം വരെ തെണ്ടി നടക്കുന്ന പല യാചകരും അന്തിയുറങ്ങുന്നത് ബഹു മുഖ സൌകര്യങ്ങളുള്ള ലോഡ്ജുകളിലാണ് .ടി വി ,വാഷിംഗ് മഷിന്‍, ഫ്രിഡ്ജ് തുടങ്ങിയ ആര്‍ഭാട, ആടംഭര വസ്തുക്കളെല്ലാം ഇവരുടേത് സ്വന്തമായി ഉണ്ട് .കൂടാതെ പലിശക്ക് പണം കൊടുക്കുന്ന ഏര്‍പ്പാട് മുതല്‍ ഗുണ്ടാ മാഫിയ വരെ യാചകര്‍ക്കൊപ്പം ഉണ്ട് എന്നത് വിസ്മയിപ്പിക്കുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്.
വിമാനത്തില്‍ കയറാന്‍ ആശിച്ച് ഒരു യാചകന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിനു സമീപമുള്ള ഒരു ലോഡ്ജില്‍ ഒരു ദിവസം താമസിച്ചു പിറ്റേ ദിവസം നെടുംബാശേരിയിലെക്ക് പ്ലെയിന്‍ കയറി തന്റെ പറക്കാനുള്ള മോഹം തീര്‍ത്ത സംഭവം മുമ്പ് പത്രത്തില്‍ വന്നിരുന്നു.
ഔദ്യകികമല്ലെന്കിലും ഭിക്ഷാടനം ഒരു സംഘ തൊഴിലായി മാറിയിട്ടുണ്ട്,ഒരു നേതാവും കുറെ അണികളും ഓരോ സംഘത്തിലും ഉണ്ട്.ഓരോ സ്ഥലങ്ങളില്‍ എപ്പോ എങ്ങനെ ജോലി ചെയ്യണം എന്ന് സമയ ബന്ധിതമായി വിവരങ്ങള്‍ കൈമാറാനുള്ള എല്ലാ സൌകര്യങ്ങളും ഇവര്‍ക്കുണ്ട് എന്നതും ശ്രദ്ധേയമാണ്.മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഭിക്ഷാടകര്‍ നന്നേ കുറവാണ്.ബസുകളിലും പ്രധാന പട്ടണങ്ങളിലും ഭിക്ഷാടനം നടത്തുന്ന കുട്ടികളും സ്ത്രീകളും അടങ്ങുന്ന ഭൂരിപക്ഷം യാച്ചകരുടെയും വരുമാനത്തിന്റെ നല്ലൊരു പങ്കു യാചക ലീടര്‍മാര്‍ക്ക് ആണ് .സ്ത്രീകളെയും കുട്ടിഅകളെയും ഉപയോഗിച്ചു പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംഘങ്ങള്‍ നേതൃത്ത്വം നല്‍കുന്നുണ്ട്.മോഷണവും പിടിച്ചു പറിയും നടത്തുന്നതോ അല്ലെങ്കില്‍ അതിനു സഹായിക്കുന്നതോ പലയിടങ്ങളിലും ഇത്തരക്കാര്‍ തന്നെയാണ്.
നഗരങ്ങളില്‍ വൈകുന്നേരം ആകുന്നതോടെ മദ്യപിച്ചു ലക്കു കെട്ട യാചകരെയാണ് കാണാന്‍ കഴിയുന്നത്.ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരേ പോലെ പിടി മുറുക്കിയിരിക്കുന്ന ഭിക്ഷാടകര്‍ പ്രദേശങ്ങളിലെ മിക്ക സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായും നേരിട്ടോ അല്ലാതെയോ ബന്ധം ഉണ്ട് എന്നത് സത്യമാണ്,ഇത്തരക്കാരെ ചോദ്യം ചെയ്യുക വഴി പല കേസുകളും തുംപുണ്ടാക്കാനാകും.
നിയമ പാലകരും ജനങ്ങളും ജാഗ്രത കാണിക്കേണ്ടതുണ്ട്.ഒപ്പം ഭിക്ഷാടനം എന്ന സാമൂഹ്യ തിന്മക്കെതിരെ ഒന്നിക്കുകയും വേണം.
cpmrfi@gmail.com
www.rafichungam.blogspot.com
|
|
Posted By
cpmrfi
10:51 hrs
Comments(0) |
|
|
|
|
|
|
|
|
Favorites not yet created
|
|
|
Shared Posts not yet created
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|