HOME SUBSCRIPTION SHOPPING PHOTO GALLERY VIDEOS MUSIC DOWNLOADS MY MANORAMA BLOG CHAT MAIL  Unable to read?
» Make Us Your Home Page 
SEARCH google WEB MANORAMA REGISTER NOW           
    POST
06 April, 2012 Add Comment
അടി ഇരുട്ടടി

സ്നേഹം --എന്താണത്?(അവിയല്‍ ചിന്ദകള്‍)
സമസ്ത ജീവജാലങ്ങളിലും കുടികൊള്ളുന്ന ഒരു ചോദനയാണ്‌ സ്നേഹം .അതുതന്നെയാണ് ദൈവവും.(ഗോഡ് ഈസ്‌ ലവ് എന്നോ ലവ് ഈസ്‌ ഗോഡ് എന്നൊക്കെ പറയാറുണ്ടല്ലോ)"മനസിന്‍റെ(ബുദ്ധിയുടെ/ഹൃദയത്തിന്‍റെ) ഉള്ളില്‍നിന്നും സഹജീവി കളോട് തോന്നുന്ന ഇഷ്ട്ടം എന്ന പ്രകൃതി ദത്ത മായതും
ആദിമകാലം തൊട്ടേ ഉള്ളതുമായ ദൈവീകമായ വികാരമാണ് സ്നേഹം.
മനുഷ്യനിലെ ഏറ്റവും പ്രകടമായ വികാരവും സ്നേഹമാണ് .സ്നേഹമാനഖിലസാരം ഉഴിയില്‍ ,സ്നേഹത്തില്‍ നിന്നുദിക്കുന്നു ലോകം സ്നേഹത്താല്‍ വൃധിതേടുന്നു,സ്നേഹിക്ക ഉണ്ണി നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും  എന്നിങ്ങനെ തുടങ്ങി സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍ നാം എത്തുംനേരം  എന്ന സിനിമ ഗാനത്തില്‍ വരെ എത്തി നില്‍ക്കുന്നു കവിഭാവനകള്‍ .
അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹമല്ലേ   സ്നേഹത്തിന്‍റെ ഏറ്റവും ആര്‍ദ്രമായ ഭാവം .രണ്ടുശരീരങ്ങള്‍ ഒന്നാകുന്ന ഇണകള്‍ തമ്മിലുള്ള സ്നേഹം ഏറ്റവും ആഴത്തിലുള്ള പ്രേമ ഭാവവും .നമ്മള്‍ മാതാ പിതാക്കന്മാരെ
സ്നേഹിക്കുന്നു നമ്മെ വളര്‍ത്തി വലുതാക്കിയ അവരോടുള്ള കടപ്പാട് ആണ് ആസ്നേഹം .
സ്നേഹത്തിനു പല ഭാവങ്ങളുണ്ട് .അത് പ്രേമമാകം ,പ്രണയം ആകാം കാമമാകാം ഇഷ്ടം ആകാം അനുകമ്പ ആകാം  ദയ  കരുണ  കാരുണ്യം  എന്നിവയും ആകാം .സ്നേഹം മനുഷ്യരില്‍  മാത്രം കാണുന്ന ഒന്നല്ലല്ലോ .ജീവ ജാലങ്ങളില്‍ എല്ലാം കാണുന്ന പ്രതിഭാസം ആണല്ലോ .മൃഗങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു ഇണചേരുന്നു പ്രതുല്‍പ്പാദനം നടത്തുന്നു ചിലവ കൂട്ടമായി ജീവിക്കുന്നു .പരസ്പ്പര സ്നേഹത്തോടെ ഇവ സഹവര്‍ത്തിത്വം പുലര്‍ത്തുന്നു .സസ്യങ്ങള്‍ക്കും ജീവനുണ്ടല്ലോ .അവയിലും പ്രതുല്‍പ്പാദനം നടക്കുന്നു .മുല്ല വള്ളി  തേന്‍മാവില്‍ പടരുന്നു മാവിന്‍റെ അനുവാദം ഒന്നും ചോദിക്കുന്നില്ല വെയിലിനനുസരിച്ചു ചാഞ്ഞും ചെരിഞ്ഞും   വൃക്ഷ  ലതാടികല്‍വളരുന്നു .
കുട്ടികളില്‍ കാണുന്ന നിഷ്കളംഗ സ്നേഹം മുതിര്‍ന്നു വരുന്നതോടെ നഷ്ട്ടപ്പെടുന്നില്ലേ ?എന്നൊരു തോന്നല്‍ പലപ്പോഴും നമുക്കുണ്ടാകാറുണ്ട് .ഈ കപട ലോകത്തില്‍ കാപട്യങ്ങള്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ ആകില്ലല്ലോ?
കപടതയുടെ ഏറ്റവും പ്രകടമായ മുഖമായി ഇന്ന് സമൂഹത്തില്‍ മാറിയിരിക്കുന്നത് രാഷ്ട്രീയക്കാരും കപട ദൈവങ്ങളുമാണ്.ഇവറ്റകളുടെ മുഖംമൂടി പിച്ചി ചീന്തി സമൂഹത്തിന്‍റെ മുന്നില്‍ തുറന്നു കാട്ടേണ്ടത്‌ ഇന്നിന്‍റെ ആവശ്യകതയാണ് .ഇവരുടെ ജനസ്നേഹം കപടത കളുടെ കപടത ആണ് .
പ്രണയം
സ്നേഹത്തിന്‍റെ ശബളാഭമായ ഒരു രൂപാന്തരമാണ്  പ്രണയം .ജീവിതത്തില്‍ ആരോടെങ്കിലും ഒരിക്കല്‍ എങ്കിലും പ്രണയം  തോന്നാത്തവരായി(ഏകപക്ഷീയമായി എങ്കിലും )ആരുമുണ്ടാകില്ല. അഥവാ അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കെന്തോ അക്ഷര പിശകുണ്ട് എന്നൂഹിക്കാം .എല്ലാ പ്രണയങ്ങളും വിവാഹത്തില്‍ എത്തുന്നില്ല .അങ്ങിനെ ആയിരുന്നെങ്ങില്‍ ഈ ലോകത്തിന്‍റെ ചിത്രം വേറൊന്നായേനെ.പ്രേമിക്കുമ്പോല്‍ ഒരുമിക്കാന്‍ ആകുമോ എന്ന് തീര്‍ച്ച പ്പെടുത്തുവാന്‍ കഴിയില്ല എങ്കിലും എല്ലാം മറന്നു സ്നേഹിക്കുക ഒപ്പം എല്ലാം മറക്കേണ്ടി വന്നേക്കാം എന്നുകൂടി ഓര്‍ത്തു കൊണ്ട് സ്നേഹിക്കുക
സ്നേഹം ഇല്ലാത്ത ഒരു ലോകം നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകില്ലാ .സത്യത്തില്‍ നമ്മല്‍ എപ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കുകയാണ് .അതിന്‍റെ തീവ്രതയ്ക്ക് ഏറ്റകുറച്ചിലുകള്‍
സംഭവിച്ചുകൊണ്ടിരിക്കുന്നു .വീടിനു പുറത്തു കാണുന്ന അപരിചിതരോടും നമുക്ക് സ്നേഹം പ്രേകടിപ്പിക്കേണ്ടി വരുന്നു .പക്ഷെ അത് നമ്മുടെ സ്നേഹിതരോടോ  സഹപ്രവര്തകരോടോ കുടുംബ അംഗങ്ങളോടോഉള്ളത്ര
തീവ്രം ആകണം എന്നില്ലാ .സ്നേഹിക്കുംതോറും അതിന്‍റെ എത്രയോ മടങ്ങ്‌ സ്നേഹമാണ് നമുക്ക് തിരികെ കിട്ടുക .സ്നേഹിക്കുക എല്ലാവരെയും സ്നേഹിക്കുക നമ്മോടു ഇടപഴകുന്ന പരമാവധി ആളുകളോടും   സ്നേഹപൂര്‍വ്വം  ചിരിച്ച മുഖത്തോടെ പ്രതികരിക്കുക .ബഹുമാനം നല്‍കി  തിരികെ ലഭ്യമാക്കുന്ന രീതിയില്‍ സ്നേഹവും നല്‍കി തിരികെ നൂറുമടങ്ങ്‌ ആയി വാങ്ങുക .
നഷ്ട്ടപ്പെടുന്ന സ്നേഹം
സ്നേഹം നഷ്ട്ടപ്പെടുനത് സുഹൃത്തുകള്‍ തമ്മിലോ ബന്ധുക്കള്‍ തമ്മിലോ ഉള്ള ആശയ ഭിന്നതകള്‍ മൂലമാകാം .ഏറ്റവും സാധാരണമായ ഉദാഹരണമാണ് വിവാഹമോചനം .സ്നേഹം നഷ്ട്ടപ്പെടുന്ന
മറ്റൊരു  സാഹചര്യമാണ് പ്രണയിച്ചിരുന്ന ആളുടെ വിവാഹം .പ്രണയത്തിന്‍റെ
അഗാധത യില്‍ എത്തി നില്‍ക്കുന്നവര്‍ക്ക് പ്രണയനഷ്ട്ടം ഒരു ആഖാതം ആകാറുണ്ട് .പലപ്പോഴും സുന്ദരിമാര്‍ അവസാന ഘട്ട ത്തില്‍ പറയുന്ന ഒരു വാചകമുണ്ടല്ലോ "ചേട്ടാ ചേട്ടനെ ഞാന്‍ ഒരു സഹോദരനെ പോലെയാണ് കാണുന്നത് "ഈ പ്രയോഗത്തിന് മുന്നില്‍ പാവം കാമുകന്‍റെ വായ അടഞ്ഞുപോകും  .പ്രണയം ഒരു ഹോബി ആക്കിയ വിരുതന്മാരും ധാരാളം ഉണ്ടല്ലോ .പെണ്ണിനെ കൊണ്ട് ഇഷ്ട്ടം എന്ന് പറയിപ്പിച്ചിട്ടു ലക്‌ഷ്യം നേടിയ യോദ്ധാവ് നെ പോലെ അടുത്ത ഇരയെ തേടി ഇറങ്ങുകയായി ഇവര്‍ .സാഹചര്യങ്ങള്‍ ഒത്തു വന്നാല്‍ പെണ്ണ് അവള്‍ക്കു വിലപ്പെട്ടത്‌ എന്ന് കരുതുന്നതൊക്കെ സ്വന്തമാക്കാനും ഇവര്‍ക്ക് മടിയില്ലാ .
പാശ്ചാത്യസംസ്കാരത്തില്‍ പ്രണയവും ടെട്ടിംഗ് ഒക്കെ നിസ്സാരകാര്യമാണ്.പ്രണയം ഉപേക്ഷിക്കല്‍ കത്തിത്തീര്‍ന്നസിഗരറ്റ് കുറ്റി വലിച്ചെറിയുന്ന പോലെയാണ് അവരുടെ മുദ്രാവാക്യം  തന്നെ take it ,use it & throw it എന്നാണല്ലോ
പ്രണയപ്പക
പ്രണയം പരാജയപ്പെടുമ്പോള്‍ തനിക്കു നഷ്ട്ടപ്പെട്ടയാല്‍ നല്ലനിലയില്‍ ജീവിക്കുന്നത് സഹിക്കാന്‍  ചിലര്‍ക്ക് കഴിഞ്ഞു എന്ന് വരില്ലാ .ഇതില്‍  സ്ത്രീയും പുരുഷനും വില്ലന്‍ വേഷത്തില്‍ എത്താം .ഞാന്‍ ചത്താലും എന്‍റെ കാമുകന്‍ /കാമുകി യും ചാകണം എന്ന് സ്വപ്നം കാണുന്നവരും ഉണ്ട് .അസൂയക്ക്‌ മരുന്ന് ഇനിയും ലഭ്യമല്ലല്ലോ .കഷണ്ടിക്ക് മുടി വെച്ചുപിടിപ്പിക്ക എങ്കിലും ചെയ്യാമല്ലോ .
സ്നേഹിക്കയില്ലഞ്ഞാന്‍
"സ്നേഹിക്കയില്ലഞ്ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും "
ഇന്ന് ഈ നാട്ടില്‍ രാഷ്ട്രീയ പാര്‍ടികള്‍ തത്ത്വ ശാസ്ത്ര ത്തെയും മൂല്യങ്ങളെയും ജനത്തെയും  എല്ലാം മറന്നു അധികാരത്തിനും പണത്തിനും വേണ്ടി തെരുവ് നായകളെ പ്പോലെ കടിപിടി കൂടുന്നു .മൂല്ല്യംഗല്ള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെ ആശയംകൊണ്ടു തോല്പിക്കാന്‍ കഴിയില്ലാ എന്ന് ബോധ്യമാകുംപോള്‍ അവരെ  ഉന്മൂലനം ചെയ്യുക അതിനു ഏതു മാര്‍ഗവും സ്വീകരിക്കുക ഇതാണ് ഇപ്പോള്‍  ഇന്ത്യയിലെ ഏറെക്കുറെ എല്ലാ പ്രസ്ഥാനങ്ങളും   ചെയ്യുന്നത് .നേരികെടുകല്‍ക്കെതിരെ ഉയരുന്ന സത്യത്തിന്‍റെ ശബ്ദംഗളെ ഇല്ലായ്മ ചെയ്യാന്‍ തങ്ങള്‍ വൈകിപ്പോയി എന്ന ചിന്തയാണ് അവരുടെ ഉറക്കം കെടുത്തുന്നത് നേരിന്റെ ധീര ശബ്ദംഗല്‍ ലോകത്തിന്റെ ഏതു ഭാഗത്ത്‌ ഉയര്‍ന്നാലും മുതലാളിത്തവും സോഷ്യലിസേം ഒരുപോലെ അതിനെതിരെ രംഗത്ത്‌ വരും തീര്‍ച്ച .
ഇഷ്ട്ടം
ഇഷ്ട്ടം എന്നതും സ്നേഹത്തിന്‍റെ മറ്റൊരു വകഭേദമാണ്
നമുക്ക് സചേതനവും അചേതനവും ആയ വസ്തുക്കളോട് താല്‍പ്പര്യം അഥവാ ഇഷ്ട്ടം തോന്നുന്നു .അചേതന വസ്തുക്കളോടുള്ള ഇഷ്ട്ടത്തിനു അതിന്‍റെ ഭംഗി മൂല്യം നിര്‍മിച്ച ആളിനോടുള്ള താല്‍പ്പര്യം എന്നിവ കാരണമാകുന്നു .ആളുകളോടും പക്ഷി മൃഗാദി കളോടും തോന്നുന്ന ഇസ്ട്ടവും സ്നേഹം തന്നെ .
ഇതിരിപ്പിടിയോലമുള്ള ജീവിതം
ആകെപ്പാടെ ഇത്തിരിയോളം പോന്ന ഈ ജീവിതം .പ്രപംച്ചത്തിന്റെ കാലദൈര്‍ഘ്യം വെച്ച് നോക്കിയാല്‍ ഒന്നുമില്ല അതെ വെറും ഒരു മിന്നല്‍പ്പിണര്‍ പോലെ .സ്നേഹിതരെ അവിടെ നമുക്ക് കൊതി തീരുവോളം സ്നേഹിച്ചു സ്നേഹിച്ചു "ജീവിച്ചു " മരിക്കാം .ചെകുത്താന്റെ (evil  spirit )പ്രതിരൂപങ്ങളായവര്‍അന്തസും ആഭിജ്യാത്യവും പരിഷ്ക്കാരവും  പുരോഗതിയും ആധുനികതയും ഉണ്ടെന്നു അവകാശപ്പെടുന്ന ഒരു വിഭാഗം ഈ ലോകത്തെ മലീമസമാക്കിക്കൊണ്ടിരിക്കുന്നു.അതുനമ്മല്‍ അനുവദിച്ചു കൂടാ എന്തൊക്കെ സംഭവിച്ചാലും സത്യത്തിനും സ്നേഹത്തിനും നീതിക്കും വേണ്ടി നിലകൊള്ളും എന്ന ഉറച്ച തീരുമാനം നാം എടുക്കണം
നന്മയുടെ നാളങ്ങള്‍  ഈ ലോകമാകെ തെളിയിക്കുവാന്‍  സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ പാറിപ്പറക്കുന്ന ആകാശവും ഒലിവ് ഇലകള്‍ കണ്ണിനു സായൂജ്യമാകുന്ന നാടും കണികണ്ടുണരാന്‍  ഇനി ഒരു യുദ്ധം വേണ്ട എന്ന് ലോകജനത ഒന്നായി പറയുന്ന ഒരു ലോകം നിര്‍മിക്കാന്‍ ലോകാജനത ഒന്നായി കൈകോര്‍ക്കാം
പ്രണയമാംതോണി
പ്രണയമാം തോണിയിലെ സഞ്ചാരിയാണ് ഞാന്‍
ഹൃദയമുള്ളവര്‍ക്കെല്ലാ മിതില്‍കയരാം  മടിയാതെ
മുങ്ങിലൊരിക്കലും ഈ ജീവിതതോണി
ഇശ്വരന്‍ തച്ചനായ് തീര്‍ത്ത തോണി
കാലയവനികയില്‍ ഒരിക്കല്‍ ഞാന്‍ മറയും
എങ്കിലും കാണുമീ തോണി എന്നും എവിടെ
എന്‍റെ പേരതില്‍ കൊത്തിയിട്ടുണ്ട്‌
നിന്‍റെപേരും അതില്‍ കൊത്താം തംകലിപികളാല്‍
ഒപ്പം നീ പോരും എന്‍കൂടെ എങ്കില്‍
മറിയില്ല ഈ തോണി സത്യത്തിന്‍ തടിയില്‍ തീര്‍ത്തതാണിത്
എഴാഴിയും കടന്നു വന്നതാണിവിടെ
എന്നും തിരകളെ ഭേദിച്ച് മുന്നേറും
തിരകള്‍ക്കു മീതെ കുതിക്കുന്ന തോണി
എന്നും തീരങ്ങള്‍ തേടി അലയുന്ന തോണി
ലോകം മുഴുവനും ലാളിക്കും  തോണി
എന്നുമെന്‍ സ്വപ്ന മ്ഗളെ  താലോലിക്കും തോണിPosted By :  harilalkaralijn 14:25 Hrs|Comments(0)
More Posts

Add New Comments
 Already Have a manorama id ?
  User Name : *
Password : *
Login

  Don't have a Manorama Blog ?
Register Now
Rate this post
 Already Have a manorama id ?
 User Name : *
Password : *
Login

Comment Pending Moderation
You have commented to a post that requires a moderator to approve comment before it is publicly available.You will receive an email when your comment is approved.
OK

ABOUT ME
MY ARCHIVES
MY FAVORITE POSTS
MY SHARED POSTS
RECENT BLOGS
POPULAR BLOGS
STAFF BLOGS
EVENT BLOGS
CELEBRITY BLOGS
BRAND BLOGS
RECENT POSTS
DISCUSSED POSTS
BLOG CATEGORIES
Privacy | About Us |   Media Kit | Career@Manorama | Contact Us | Our Publications | Font | Sitemap | Feedback
© manoramaonline 2010